LATEST

6/recent/ticker-posts

Header Ads Widget

യു.ഡി.എഫിന്റെ ധവളപത്രത്തിന് ബദലുമായി എൽ.ഡി.എഫ്; സഭയിൽ സാമ്പത്തിക വാദപ്രതിവാദം മുറുകും

 


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ധവളപത്രത്തിനെതിരെ ബദൽ ധവളപത്രം ഇറക്കാൻ പ്രതിപക്ഷം. ഇടത് ഭരണകാലത്ത് സാമ്പത്തിക നില തകർത്തുവെന്ന ഭരണപക്ഷത്തിന്റെ പ്രചാരണങ്ങളുടെ മൂർച്ച കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. യു.ഡി.എഫ് സർക്കാർ നിയമസഭയിൽ സമർപ്പിക്കുന്ന ധവളപത്രത്തിലെ ഓരോ കണ്ടെത്തലുകളെയും അക്കമിട്ട് നിരത്തി ഖണ്ഡിക്കാൻ 'ബദൽ ധവളപത്രം' ഇറക്കാനാണ് എൽ.ഡി.എഫ് തീരുമാനം. മന്ത്രിസഭാ യോഗം അംഗീകരിക്കുന്നതിന് പിന്നാലെ സംസ്ഥാനത്തിൻ്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ഔദ്യോഗിക ധവളപത്രം ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും.


മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖരൻ അധ്യക്ഷനായ വിദഗ്‌ധ സമിതിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. അധികാരത്തിലെത്തിയാൽ സാമ്പത്തിക ധവളപത്രം പുറത്തുവിടുമെന്നത് യു.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഭരണമേറ്റെടുത്ത ശേഷം ധനവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനായുള്ള നടപടികൾ വേഗത്തിലാക്കുകയായിരുന്നു. സർക്കാർ ധവളപത്രത്തിലെ ഓരോ ഖണ്ഡികയ്ക്കും കൃത്യമായ ബദൽ വാദങ്ങളും കണക്കുകളും നിരത്തി ജനങ്ങൾക്ക് മുന്നിൽ വസ്തുതകൾ എത്തിക്കാനാണ് എൽ.ഡി.എഫ് അണിയറയിൽ ഒരുങ്ങുന്നത്. ഇതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ സാമ്പത്തിക-രാഷ്ട്രീയ സംവാദങ്ങൾക്ക് വഴിയൊരുങ്ങും.

Post a Comment

0 Comments