LATEST

6/recent/ticker-posts

Header Ads Widget

പെൺകുട്ടികൾക്ക് 3 ദിവസത്തെ ആർത്തവാവധി : വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൂസൈറ മൻസൂറിന്റെ ഫേസ്ബുക് പോസ്റ്റ്‌ ശ്രേദ്ധേയമാകുന്നു...

 



വേങ്ങര : സംസ്ഥാനത്തെ സ്കൂളുകളിൽ മൂന്ന് ദിവസം ആർത്തവാവധി നടപ്പിലാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൂസൈറ മൻസൂർ.


ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം 👇🏼


എനിക്ക് മൂന്ന് പെൺകുട്ടികളാണ്. .

ഞാനടക്കം നാലു പെണ്ണുങ്ങൾ മാസത്തിൽ നാലു തവണ നാലു തരത്തിൽ അഭിമുകീകരിക്കുന്ന പ്രശ്നമല്ല. .അവസ്ഥ അങ്ങനെ വേണം ആ ദിവസങ്ങളെ അടയാളപ്പെടുത്താൻ. .


സർക്കാരിന്റെ പുതിയ പ്രക്യാപനത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച കണ്ടപ്പോ എഴുതാൻ കാരണമായി എന്നെയുള്ളൂ. .


ഒരു കുഞ്ഞിന് ജന്മം നൽകി ആ സമയം ഏറെ അവശതയിലും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ തന്റെ കുടുംബത്തിന്റെയൊപ്പം സന്തോഷം പങ്കിടുന്ന സ്ത്രീ ആയി മാറുന്നത് ഒരു പക്ഷെ മാസം മാസം വന്നിരുന്ന ഈ അവസ്ഥയെ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്ത് പോന്നത് കൊണ്ട് തന്നെയാവം...


മൂന്ന് ദിവസം നിർബന്ധമായി ലീവെടുക്കേണ്ട. .

നമ്മുടെ പെൺകുട്ടികൾക്ക് ആ ദിവസങ്ങളിൽ മാനസികമായും ശരീരികമായും നന്നായി തളരുന്നു എന്ന് തോന്നുമ്പോ സ്ക്കൂളിലേക്ക് വരാതിരിക്കാം എന്ന ഒരു സപ്പോർട്ട് സർക്കാർ അവരിലേക്ക് നൽകി എന്നല്ലേയുള്ളു. .


അതിനെ ഐത്യം കല്പ്പിക്കുന്നുവെന്നും അവരെ ഉള്ളിലടച്ചിടാനാണെന്നും ഇത് അത്രക്ക് വല്ല്യ സംഭവമാക്കി കാണണോ എന്നും കമന്റ് ഇടുന്നവരോട്. .പറയട്ടെ. .


മൂന്ന് പെൺമക്കൾ പഠിക്കുന്ന ഒരു വീട്ടിൽ അത് വലിയൊരു ആശ്വാസവും മനസ്സിലാക്കപ്പെടുന്ന ഒരു വികാരവുമാണ്… 


ഓരോ മാസവും ഏതെങ്കിലും ദിവസങ്ങളിൽ വീട്ടിൽ ഒരാൾ എങ്കിലും വേദനയോടെ ഇരിക്കുന്ന അവസ്ഥ…

ചിലപ്പോൾ മൂവർക്കും വ്യത്യസ്ത ദിവസങ്ങളിൽ ബുദ്ധിമുട്ടുകൾ…

അവരുടെ ആരോഗ്യം, പഠനം, മാനസികാവസ്ഥ — എല്ലാം കൂടി നോക്കുമ്പോൾ

ഒരു അമ്മയുടെ മനസ്സിൽ ഉണ്ടാകുന്ന ആശങ്ക ചെറുതല്ല…


ഇത് വെറും ഒരു അവധി പ്രഖ്യാപനം മാത്രമല്ല…

പെൺകുട്ടികളുടെ ശരീരത്തെയും ആരോഗ്യത്തെയും സമൂഹം കൂടുതൽ മനസ്സിലാക്കുന്ന ഒരു മാറ്റത്തിന്റെ തുടക്കമാണ്…

“ഇത് സ്വാഭാവികമാണ്, ലജ്ജിക്കേണ്ട കാര്യമല്ല” എന്ന് തുറന്ന് പറയുന്ന ഒരു സാമൂഹിക ബോധവൽക്കരണവുമാണ്…

-Jusairamansoor-

Post a Comment

0 Comments