LATEST

6/recent/ticker-posts

Header Ads Widget

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; മൂന്ന് പേർക്കെതിരെ കേസ്

 


കണ്ണൂർ: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽതട്ടിപ്പ് നടത്തിയ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം.


എറണാകുളം സ്വദേശികളായ ദിൽന അഞ്ചു, അഭിഷേക്, ജോഷി ജോർജ് എന്നിവർക്കെതിരെയാണ് കേസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് എടുത്തത്. ഡിസംബർ 20 മുതൽ മെയ് 30 വരെ പല തവണകളായി 97 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.


ഷെയർ ട്രേഡിങ് നടത്തിയാൽ കുറഞ്ഞ സമയത്തിനുള്ളിൽ വൻ ലാഭമുണ്ടാക്കാമെന്നും അതിനാവശ്യമായ എല്ലാ നിർദേശങ്ങളും നൽകാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പരാതികൾ ഉയർന്നുവരുന്നുണ്ട്.

Post a Comment

0 Comments