LATEST

6/recent/ticker-posts

Header Ads Widget

എ ആർ നഗറിൽ കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി




എ.ആർ. നഗർ: കൊടുവായൂർ എ.ആർ. നഗർ സഹകരണ ബാങ്കിന് സമീപം നിർത്തിയിട്ട കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൂളിപിലാക്കൽ പള്ളിയാളി യൂസഫ് ആണ് മരിച്ചത്.

ബുധനാഴ്ചയോടെയാണ് എ.ആർ. നഗർ സഹകരണ ബാങ്കിന് സമീപം ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ നിർത്തിയിട്ട നിലയിൽ കണ്ടത്. പിന്നീട് കാറിനുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

​ഉടൻ തന്നെ തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊടുവായൂർ സ്വദേശിയായ യൂസഫിനെയാണെന്ന് സ്ഥിരീകരിച്ചു. തുടർനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments