LATEST

6/recent/ticker-posts

Header Ads Widget

ഗുരുതര രോഗം ബാധിച്ച മകനെ പരിചരിക്കാൻ ജോലി ഉപേക്ഷിക്കുന്നുവെന്ന് യുവാവ്; രാജിക്കത്ത് സ്വീകരിക്കാതെ തൊഴിലുടമ, മറുപടി വൈറൽ

 



ന്യൂഡൽഹി: ഗുരുതര രോഗം ബാധിച്ച മകനെ പരിചരിക്കുന്നതിന് രാജിവെയ്ക്കാൻ ഒരുങ്ങിയ ജീവനക്കാരന് തൊഴിലുടമ നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ മനസ് കീഴടക്കി. തൊഴിലുടമ തന്നെയാണ് സംഭവം എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.


മകന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അവനൊപ്പം പൂർണ സമയവും ചെലവഴിക്കുന്നതിന് ജോലി രാജിവെയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നുമായിരുന്നു ജീവനക്കാരൻ തൊഴിലുടമയോട് പറഞ്ഞത്. എന്നാൽ ജോലി രാജിവെയ്ക്കേണ്ടെന്നും താങ്കൾ വരുന്നതുവരെ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുമെന്നുമായിരുന്നു തൊഴിലുടമ പറഞ്ഞത്. പണത്തിൻ്റെ കാര്യമോർത്ത് ടെൻഷനടിക്കേണ്ടതില്ലെന്നും തൊഴിലുടമ പറഞ്ഞു. അങ്കിത് പാണ്ഡെ എന്നാണ് തൊഴിലുടമയുടെ പേര്. അദ്ദേഹം തന്നെയാണ് എക്സിലൂടെ സംഭവം പുറംലോകത്തെ അറിയിച്ചത്.


രണ്ട് മാസങ്ങൾക്ക് മുൻപാണ് സംഭവം എന്നാണ് അങ്കിത് പോസ്റ്റിൽ പറയുന്നത്. പത്ത് വർഷത്തോളം തങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന ജീവനക്കാരൻ പെട്ടെന്ന് ഒരു ദിവസം വന്ന് ജോലി രാജിവെയ്ക്കുന്നു എന്ന് പറഞ്ഞപ്പോൾ അത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അങ്കിത് പാണ്ഡെ പറയുന്നു. എന്താനാണ് ജോലി രാജിവെയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ്റെ കണ്ണുകൾ നിറഞ്ഞു.


'മകന്റെ ആരോഗ്യനില മോശമാണെന്നും അവൻ സുഖം പ്രാപിക്കുന്ന കാര്യത്തിൽ ഡോക്ടർമാർക്ക് പ്രതീക്ഷയില്ലെന്നും ബാക്കിയുള്ള സമയം അവനൊപ്പം ചെലവഴിക്കണം' എന്നുമാണ് അദ്ദേഹം പറഞ്ഞത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുമോ എന്ന് താൻ ചോദിച്ചു. നിലവിലെ സാഹചര്യത്തിൽ അതിന് സാധിക്കില്ലെന്നും മറ്റെന്തിനെക്കാളും മകന് തൻ്റെ സാന്നിധ്യമാണ് ആവശ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മകനൊപ്പം തന്നെയുണ്ടാകണമെന്നും താങ്കൾ വരുന്നതുവരെ ആ സ്ഥാനം ഒഴിഞ്ഞുതന്നെ കിടക്കുമെന്നും മറുപടി നൽകി. പണത്തിന്റെ കാര്യമോർത്ത് വിഷമിക്കേണ്ടെന്നും ശമ്പളം തുടർന്നും അക്കൗണ്ടിലെത്തുമെന്നും പറഞ്ഞു. മകന്റെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എപ്പോഴാണ് അവൻ സുഖം പ്രാപിക്കുന്നത്, അപ്പോൾ തിരിച്ചുവരൂ എന്നും പറഞ്ഞു. ഒരു മാസത്തിന് ശേഷം കൈയിൽ കുറച്ച് മധുരവുമായി അദ്ദേഹം ഓഫീസിൽ എത്തി. നിറകള്ളുകളോടെ 'മകൻ സുഖം പ്രാപിച്ചു' എന്ന് അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത ദിവസം അദ്ദേഹം ജോലിയിൽ തിരികെ പ്രവേശിച്ചു. ഇതിനിടെ താൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം അദ്ദേഹം പറഞ്ഞു.


തനിക്ക് നൽകിയ ശമ്പളം തിരികെ സ്വീകരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും ദിവസം ജോലി ചെയ്‌തിരുന്നില്ല എന്നതാണ് അദ്ദേഹം പറഞ്ഞ കാരണം. ആ പണം സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് തിരിച്ച് സ്വീകരിക്കാൻ തങ്ങൾ തയ്യാറായിരുന്നില്ല. അത് ശമ്പളമല്ലെന്നും മകൻ്റെ ചികിത്സയ്ക്കായി തങ്ങൾ നൽകിയ ചെറിയ തുകയാണതെന്നായിരുന്നു തങ്ങൾ നൽകിയ മറുപടി. ചില സമയങ്ങളിൽ ഒരു കമ്പനി ജോലി സ്ഥലം മാത്രമായിരിക്കില്ലെന്നും കുടുംബമായിരിക്കും എന്ന് പറഞ്ഞാണ് അങ്കിതിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

അങ്കിതിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Post a Comment

0 Comments