കൊച്ചി: മകളെ പ്രണയിച്ച യുവാവിനെ അച്ഛനും സുഹൃത്തുക്കളും ചേർന്നു കുത്തിക്കൊന്നു. എറണാകുളം പള്ളുരുത്തിയിൽ അയ്യംവേലി പറമ്പിൽ ഷിജോയിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ പെൺകുട്ടിയുടെ അച്ഛൻ ജോബി സുഹൃത്തുക്കളായ ജെൻസൻ, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഷിജോയിയെ കുത്തിയത് ജെൻസൺ ആണെന്നു വ്യക്തമായിട്ടുണ്ട്. ഇയാൾ കുറ്റം സമ്മതിച്ചു. കൊലക്ക് പെൺകുട്ടിയുടെ അച്ഛനും സുഹൃത്ത് ഹരീഷും കൂട്ടുനിന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ജെൻസനും കൊല്ലപ്പെട്ട ഷിജോയിയും തമ്മിൽ നേരത്തെയും തർക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് പള്ളുരത്തി വെളിയിൽ നാടിനെ നടുക്കിയ കൊല നടന്നത്.
31 വയസുള്ള കണ്ണൻ എന്ന് വിളിക്കുന്ന ഷിജോയിയെ ജൻസനും ജോബിയും ഹരീഷും തടഞ്ഞുനിർത്തി കത്തികൊണ്ട് നെഞ്ചിലും വയറിലും മാരകമായി കുത്തി പരിക്കേൽപ്പിക്കുയായികുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പ് ഷിജോയ് കൊല്ലപ്പെട്ടു. കൊലക്ക് പിന്നാലെ പള്ളുരുത്തി പോലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക കാരണം വ്യക്തമായത്.
ജോബിയുടെ മകളുമായി അടുപ്പത്തിലായിരുന്നു ഷിജോയ്. പെൺകുട്ടിയുമായി ഇനി സംസാരിക്കരുതെന്ന് ജെൻസൻ ഷിജോയിയെ താക്കീത് ചെയ്ത്‌തിരുന്നു. തുടർന്നുള്ള പ്രകോപനമാണ് കൊല്ലാനുള്ള കാരണമായത്. കൊല്ലാൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി.



0 Comments