LATEST

6/recent/ticker-posts

Header Ads Widget

വൈലത്തൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

 



മലപ്പുറം: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. വൈലത്തൂർ ഒഴൂർ ഹെൽത്ത് സെന്ററിന് സമീപമുള്ള കുളത്തിലാണ് സംഭവം നടന്നത്. പുളിക്കൽ ഇ.പി. അഹമ്മദിൻ്റെ മകൻ മുഹമ്മദ് അശ്മ‌ിൽ (15) ആണ് മരണപ്പെട്ടത്.


നൂറുൽ ഉലൂം സുന്നി മദ്രസയിലെയും കല്ലിങ്ങൽ പറമ്പ് സ്കൂളിലെയും പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അശ്‌മിൽ. കുളത്തിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലബാർ എമർജൻസി ടീം സംഭവസ്ഥലത്ത് എത്തിയിരുന്നു.

Post a Comment

0 Comments