LATEST

6/recent/ticker-posts

Header Ads Widget

'വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പില്‍ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും'; ഇഡി റെയ്ഡില്‍ മുഹമ്മദ് റിയാസ്

 


എക്‌സാലോജിക് -സിഎംആർഎല്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡില്‍ പ്രതികരണവുമായി മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്.

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളില്‍ പിണറായി വിജയനുണ്ട്. റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. റിയാസ് വീട്ടില്‍ ഇല്ലെന്നാണ് വിവരം. സിഎംആർഎല്‍ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. 12 ഇടങ്ങളില്‍ ഒരേ സമയം പരിശോധന നടക്കുന്നതായാണ് വിവരം.

സിഎംആർഎല്‍ എക്സാലോജിക്സ് കേസില്‍ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകള്‍ വീണയും കുടുംബവും വീട്ടിലുണ്ട്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളില്‍ പ്രവേശിച്ചിരിക്കുന്നത്. പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് എന്നാണ് വിവരം.

#pamuhammedriyas #EDRaid #LatestNews

Post a Comment

0 Comments