LATEST

6/recent/ticker-posts

Header Ads Widget

ഫാക്ടറിയിലെ കെമിക്കൽ ടാങ്ക് പൊട്ടിത്തെറിച്ചു; നിരവധി പേർ മരിച്ചെന്ന് റിപ്പോർട്ട്

 


വാഷിംഗ്‌ടൺ: യുഎസിലെ വാഷിംഗ്‌ടണിൽ ഫാക്ടറിയിലെ കെമിക്കൽ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം. നിരവധി പേർ മരിച്ചെന്നും ചിലരെ കാണാതായെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. ലോങ്വ്യൂ സിറ്റിയിലെ നിപ്പോൺ ഡെനൊവേവ് പാക്കേജിംഗ് എന്ന കമ്പനിയുടെ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. പേപ്പർ പൾപ്പുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന 'വൈറ്റ് ലിക്കർ' എന്ന മാരകമായ രാസമിശ്രിതം സൂക്ഷിച്ചിരുന്ന ടാങ്കാണ് തകർന്നത്.


80,000 ഗാലൻ ശേഷിയുള്ള ടാങ്കിൽ അപകട സമയത്ത് 60 ശതമാനം രാസ ദ്രാവകമുണ്ടായിരുന്നു എന്നാണ് വിവരം. സോഡിയം ഹൈഡ്രോക്സൈഡിന്റെയും സോഡിയം സൾഫൈഡിൻ്റെയും രാസ ലായനിയായ ഈ മിശ്രിതം മനുഷ്യചർമത്തിൽ ഗുരുതരമായി പൊള്ളലേൽപ്പിക്കാൻ ശേഷിയുള്ളതാണ്. അപകടത്തിൽ പൊള്ളലേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments