കോഴിക്കോട്: ആശുപത്രിയിൽ പോയ ഭർതൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയിൽ തെക്കെ പറമ്പിൽ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്.
കഴിഞ്ഞ ശനിയാഴ്‌ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവർ തിരിച്ചെത്തിയില്ലെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അവസാനമായി കാണിച്ച മൊബൈൽ ഫോൺ ലൊക്കേഷൻ പേരാമ്പ്രയാണ്.
വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോൾ ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളിൽ കാക്കപ്പുള്ളിയുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 04952222240. സുമിൻ ജി: 9497975716, 9406414401.



0 Comments