തിരൂരങ്ങാടി | സ്നാപ്പ് ചാറ്റ് വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ട് ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൻ്റെ പാസ് വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും പെൺകുട്ടിയുടെ നഗ്‌ന ഫോട്ടോകൾ , വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കോഴിക്കോട് കൊഴിലാണ്ടി കുറുവൻങ്ങാട് സ്വദേശി അനന്തു. എൻ കെ (22) ആണ് അറസ്‌റ്റിലായത്.
Snap Chat മുഖേനെയാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെട്ടതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത് . തുടർന്ന് പ്രതി പെൺകുട്ടിയെ ഭീക്ഷണി പ്പെടുത്തിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി .
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രതി വിദേശത്ത് പോകാൻ ശ്രമിക്കുന്ന ദിവസം തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കുമാർ ബി യുടെ നേതൃത്വത്തിൽ തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിലെ SI സഫുവാൻ. കെ പി .ASI സുബൈർ,ASI സതീഷ്,ASI മഞ്ചുഷ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് ബാബു കെ കെ .രാജേഷ് pp. ഷബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ബഹു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#



0 Comments