ഏ ആർ നഗർ : ലോകകപ്പിന്റെ ആവേശവും ലഹരിവിരുദ്ധ സന്ദേശവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എ.എ എച്ച്.എം.എൽ.പി പുതിയത്ത് പുറായ സ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സവിശേഷമായ കായിക പരിപാടികൾ സംഘടിപ്പിച്ചു.
'കളിയാണ് ലഹരി' എന്ന സന്ദേശം കുട്ടികളിലേക്കും പൊതുജനങ്ങളിലേക്കും പകരുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ഫ്ലാഷ് മോബ്, പ്രവചന മത്സരം,ആവേശകരമായ ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള ശക്തമായ പ്രഖ്യാപനമായി *'കിക്ക് ഡ്രഗ്സ് ഓഫ്' (Kick Drugs Off)** എന്ന പേരിൽ പ്രത്യേക ലഹരിവിരുദ്ധ ഷൂട്ട് ഔട്ടും ഇതോടൊപ്പം സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക ബേബി സുമം, പി.ടി.എ പ്രസിഡണ്ട് സി.ഹസ്സനലി, എം.പി അബ്ദുൽ അസീസ്സ്, കെ.ടി സഫ്‌വാൻ, വി.പി വിപിൻ,തസ്‌നി,ഫർഹാന, സാജിദ്.എൻ.കെ തുടങ്ങിയവർ നേതൃത്വം നൽകി.



0 Comments