*കൊണ്ടോട്ടി* | വാഹനങ്ങൾ ചീറിപ്പായുന്ന നടുറോഡിൽ ഇരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ സമയോചിതമായ ഇടപെടലിലൂടെ ബസ് ജീവനക്കാർ രക്ഷപെടുത്തി. കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിലാണ് നാടിനെ നടുക്കിയതും ഒടുവിൽ ആശ്വാസകരവുമായി മാറിയതുമായ സംഭവം നടന്നത്.
മുലകുടി മാറാത്ത പ്രായം മാത്രമുള്ള കുഞ്ഞാണ് വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് നടുറോഡിൽ എത്തിയത്. റോഡിന് സമീപത്തുള്ള വീട്ടിലെ കുട്ടി അധികൃതരുടെയും വീട്ടുകാരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തിറങ്ങി വരികയായിരുന്നു.
വാഹനങ്ങൾ അതിവേഗത്തിൽ കടന്നുപോകുന്ന വലിയപറമ്പ് റോഡിന് നടുവിലാണ് കുട്ടി ഇരുന്നിരുന്നത്. ഈ സമയം റോഡിലൂടെ വന്ന ബസ്സിന്റെ ഡ്രൈവറുടെ ശ്രദ്ധയിൽ കുട്ടി പെടുകയായിരുന്നു.
ഒട്ടും സമയം കളയാതെ ഡ്രൈവർ പെട്ടെന്ന് തന്നെ ബസ് ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു. ബസ് നിന്ന ഉടൻ തന്നെ കണ്ടക്ടർ ഓടിയിറങ്ങി കുട്ടിയെ സുരക്ഷിതമായി കൈകളിൽ വാരിയെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വീട്ടിലെ കുട്ടിയാണെന്ന് മനസ്സിലായതും ജീവനക്കാർ കുട്ടിയെ സുരക്ഷിതമായി ഭയന്നുവിറച്ച ഓടിയെത്തിയ വീട്ടുകാരെ ഏൽപ്പിച്ചതും.
#kondotty #BreakingNews #kondottykkar



0 Comments