എ.ആർ.നഗർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുകയൂർ ജി.എൽ.പി സ്കൂളിൽ 'ഭൂമിക' എന്ന പേരിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ വേലായുധൻ ചെമ്പയിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ലാസ് മുറികളിൽ നിന്ന് മണ്ണിലേക്കിറങ്ങുന്ന കുട്ടികൾക്കായി സ്കൂളിൽ പുതിയ ശലഭോദ്യാനം നിർമ്മിക്കാനും, നിലവിലുള്ള പച്ചക്കറിത്തോട്ടം കൂടുതൽ വിപുലമാക്കാനും ഈ പരിസ്ഥിതി ദിനത്തിൽ വിദ്യാലയം തീരുമാനമെടുത്തു.
ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന പ്ലക്കാർഡുകളുമേന്തിയാണ് കുട്ടിപ്പട്ടാളം സ്കൂളിലെത്തിയത്.
പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി പ്രശ്നോത്തരി, ആകർഷകമായ പോസ്റ്റർ നിർമ്മാണ മത്സരം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് പരിപാടികൾ ഏറെ ശ്രദ്ധേയമായി.
വിദ്യാലയത്തിലെ ഒത്തുചേരലിന് എച്ച്.എം ഇൻ ചാർജ്ജ് ഇ.രാധിക പരിസ്ഥിതി ദിന സന്ദേശം നൽകി നൽകി. അധ്യാപകരായ കെ.സദഖത്തുള്ള,സി.ശാരി, കെ.റജില,എ.പി. നൂർജഹാൻ,കെ.രജിത, സി.ജിഷ, ശ്രീശ്മ പി.നാജിയ എന്നിവർ പരിപാടികൾക്ക് ആശംസകൾ നേരുകയും പരിസ്ഥിതി സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.



0 Comments