LATEST

6/recent/ticker-posts

Header Ads Widget

കൊണ്ടോട്ടിയിൽ ദാരുണമായ വാഹനാപകടം: ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം



​മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ ദാരുണമായി മരിച്ചു. ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ രാജേഷ്, യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്.

​അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു.

​പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് തീർത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ട്രാവലറിൽ 28 പേരുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.


#BreakingNews #accident #kondotty #malappuram #kozhikode

Post a Comment

0 Comments