കോഴിക്കോട്: ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എംആര്‍ഐ സ്‌കാന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ച ഫറോഖ് സ്വദേശിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം കൂടി നാളെ ലഭ്യമാകും.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രോഗലക്ഷണങ്ങളുമായി ഫറോഖ് സ്വദേശിയായ 43കാരൻ ചികിത്സ തേടിയത്. നിലവിൽ ഇയാളുടെ സമ്പർക്ക പട്ടിക ആരോഗ്യ വിഭാഗം അധികൃതർ പരിശോധിച്ചു വരികയാണ്. ഉറവിടം എവിടെ എന്നതിലും വ്യക്തയായിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്.
#Nipah #NipahVirus #kozhikode #BreakingNews #feroke



0 Comments