LATEST

6/recent/ticker-posts

Header Ads Widget

നിറയെ യാത്രക്കാരുമായി പാഞ്ഞ സ്വകാര്യ ബസിനെ പിന്തുടർന്ന് പിടികൂടി പോലീസ്; മദ്യപിച്ച് പൂസായി ഡ്രൈവർ; അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പി; അറസ്റ്റ്..!




കോട്ടക്കൽ: മദ്യപിച്ച് അമിതവേഗതയിൽ യാത്രക്കാരുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറെ കോട്ടക്കൽ പോലീസ് പിന്തുടർന്ന് പിടികൂടി. കോട്ടക്കൽ - പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ‘സൂപ്പർ കിങ്’ ബസ്സിലെ ഡ്രൈവറും കോട്ടക്കൽ പുത്തൂർ സ്വദേശിയുമായ 60 വയസുകാരനായ അബ്ദുൽ നാസർ ആണ് അറസ്റ്റിലായത്.


ഇയാളുടെ അരയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തു. ​നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിനെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ബസ്സിനെ പിന്തുടരുകയും തടഞ്ഞുനിർത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ വലിയ അളവിൽ മദ്യപിച്ചതായി തെളിഞ്ഞു.


പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വലിയൊരു റോഡപകടമാണ് ഒഴിവായത്. ​അപകടകരമായ രീതിയിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അറസ്റ്റിലായ ഡ്രൈവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും കോട്ടക്കൽ പോലീസ്.

Post a Comment

0 Comments