കേരളം മുഴുവൻ ഇന്ന് ഞെട്ടിക്കുന്ന ആ കാഴ്ചയിലാണ്. വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ചീറിപ്പായുന്ന തിരക്കേറിയ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ, ബസ് ജീവനക്കാർ അതീവ ജാഗ്രതയോടെ രക്ഷപ്പെടുത്തിയ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ്-ചെറുമുറ്റം റോഡിലാണ് ഞെട്ടിച്ച, എന്നാൽ വലിയ ആശ്വാസം നൽകിയ സംഭവം ഉണ്ടായത്. റോഡിന് സമീപത്തുള്ള വീട്ടിൽ നിന്നും വീട്ടുകാരുടെ ശ്രദ്ധ ഒന്നുമാറിയ നിമിഷത്തിലാണ് മുലകുടി മാറാത്ത പ്രായമുള്ള കുഞ്ഞ് മുറ്റത്തുനിന്നും റോഡിലേക്ക് ഇഴഞ്ഞിറങ്ങിയത് റോഡിലെ ഒരു ചെറിയ വളവിലാണ് കുഞ്ഞ് ഇരുന്നിരുന്നത് എന്നതിനാൽ ദൂരത്തുനിന്നും അതിവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് കുഞ്ഞിനെ പെട്ടെന്ന് കാണാൻ കഴിയുമായിരുന്നില്ല. ഈ സമയത്താണ് ഫറോക്ക് ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആ വഴി കടന്നുവരുന്നത്.
ബസ് ഡ്രൈവറുടെ കൺവെട്ടത്ത് റോഡിന് നടുവിലിരിക്കുന്ന കുഞ്ഞ് പെട്ടെന്ന് പെടുകയായിരുന്നു.ഒട്ടും സമയം കളയാതെ അദ്ദേഹം അതീവ ശ്രദ്ധയോടെ ബസ് ബ്രേക്ക് ചെയ്ത് നിർത്തി. ബസ് നിന്ന ഉടൻ തന്നെ കണ്ടക്ടറായ നവാസ് റോഡിലേക്ക് ഓടിയിറങ്ങി കുഞ്ഞിനെ കൈകളിൽ കോരിയെടുക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെയുമെടുത്ത് തൊട്ടടുത്തുള്ള വീട്ടിലേക്ക് ചെന്ന് രക്ഷിതാക്കളെ വിവരമറിയിച്ച് അവരെ ഏൽപ്പിച്ചു. കണ്ടക്ടർ കുഞ്ഞിനെ തിരികെ വീട്ടിൽ എത്തിക്കുമ്പോൾ മാത്രമാണ് കുഞ്ഞ് വീടുവിട്ട് പുറത്തിറങ്ങിയ കാര്യം രക്ഷിതാക്കൾ അറിയുന്നത്.വലിയൊരു ഞെട്ടലോടെയും അതിലേറെ നന്ദിയോടെയുമാണ് മാതാപിതാക്കൾ കുഞ്ഞിനെ തിരികെ വാങ്ങിയത്.
ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബസ് ജീവനക്കാരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. എന്നാൽ, അശ്രദ്ധയുടെ പേരിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചില മോശം പ്രതികരണങ്ങളും കമന്റുകളിൽ വരുന്നത് നിരാശജനകമാണ്.
#kondotty #viralvideoシ #busdriver #trendingnow #trendingpost



0 Comments