പുകയൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുകയൂർ - പൊറ്റാണിൽ തർബിയതുൽ അത്ഫാൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ നൈച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ ജാബിർ സി.കെ. സ്കൂൾ അങ്കണത്തിൽ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുസ്സലാം മാസ്റ്റർ, കെ.ടി. അബ്ദുല്ലത്തീഫ് സാഹിബ്, എറമ്പത്തിൽ മുഹമ്മദ് സാഹിബ്, മൂസ മാസ്റ്റർ, എം.വി. അൻവർ, എം.വി. മുനീർ, സുകേഷ് എന്നിവരും സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.



0 Comments