തിരുവനന്തപുരം: ട്രഷറി നിയന്ത്രണം കർശനമാക്കി ധനകാര്യ വകുപ്പ്. വേയ്സ് ആൻഡ് മീൻസ് പരിധി 10 ലക്ഷമായി കുറച്ചു. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണം.
സാധാരണ ഗതിയിൽ സമ്പത്തിക വർഷം അവസാനിക്കുമ്പോഴാണ് ഇത്തരം നിയന്ത്രണം സ്വീകരിക്കാറുള്ളത്. നേരത്തെ 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിനാണ് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിയിരുന്നത്.
അതേസമയം, സംസ്ഥാനത്തെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ നാളെ പുറത്തിറക്കും. കെ.എം ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധസമിതി ഇന്ന് റിപ്പോർട്ട് കൈമാറും. സാമ്പത്തിക മേഖലയിൽ സമഗ്ര പരിഷ്കരണ നിർദേശങ്ങൾ ധവളപത്രത്തിൽ ഉണ്ടാകും



0 Comments