എ ആർ നഗർ | ഈ വർഷത്തെ സംസ്ഥാനതല ബഡ്‌സ് പ്രവേശനോത്സവം അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് ബ്ലിസ് ബഡ്‌സ് സ്കൂളിൽ വെച്ച് നടക്കും.
പ്രവേശനോത്സവം ജൂൺ 6 ന് രാവിലെ 10 മണിക്ക്. ഉദ്‌ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിക്കും.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജബ്ബാർ ഹാജി അധ്യക്ഷത വഹിക്കും.
ചടങ്ങിൽ സോഷ്യൽ മീഡിയ Influencer സൽമാൻ കുറ്റിക്കോട് മുഖ്യാതിഥിയാകും.
പ്രവേശനോത്സവ വിളംബര റാലി നാളെ 2026 ജൂൺ 4 വ്യാഴം 4 PM, കുന്നുംപുറത്ത് വെച്ച് നടക്കും.
ഫ്ലാഗ് ഓഫ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ കോയ തങ്ങൾ നിർവഹിക്കും.



0 Comments