എ ആർ നഗർ : ഇരുമ്പുചോല എയുപി സ്കൂളിൽ അധ്യാപക സംഘടനയായ കെ പി എസ് ടി എ കമ്മിറ്റിയുടെ കീഴിൽ നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സംഗമം സ്കൂൾ ഹെഡ്മിസ്ട്രസ് ജി സുഹറാബി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി അബ്ദുല്ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. സി അർഷദ്സ്വാഗതം പറഞ്ഞു.സി. സുലൈഖ,സി നജീബ്, എം.ശശിന്ദ്രൻ, എൻ നജീമ,എ സുഹറ,എം ഫസീല,നുസൈബ കാപ്പൻ,സി ശബാന, വി.സലീന, താഹിറ, ഇ.കെ ബബില ഫർസാന, ഫാത്തിമ മിന്ന, ആയിശാബി, ഫഹദ് തുടങ്ങിയവർ സംസാരിച്ചു.
പടം: കെ പി എസ് ടി എ ഇരുമ്പുചോല എയുപി സ്കൂൾ യൂണിറ്റ് ഗുരുസ്പർശം പദ്ധതി പ്രധാനാധ്യാപിക ജി സുഹറാബി ഉദ്ഘാടനം ചെയ്യുന്നു



0 Comments