LATEST

6/recent/ticker-posts

Header Ads Widget

യുവാവിനെ ആക്രമിച്ച് പണവും രേഖകളും കവർന്ന കേസ്: പ്രതികൾ പിടിയിൽ..

 



കോഴിക്കോട് യുവാവിനെ ആക്രമിച്ച് പണവും രേഖകൾ അടങ്ങിയ പഴ്‌സും കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പുതിയങ്ങാടി കൂമൻകണ്ടി വീട്ടിൽ അറാഫത്ത് (32), നടക്കാവ് പുതിയകടവ് രായിൻപുരയിൽ വീട്ടിൽ ഫൈസൽ (കൊള്ളി ഫൈസൽ - 46)Vo5146എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.മേയ് 25നായിരുന്നു സംഭവം. രാജാജി റോഡ് ജംക്ഷന് സമീപത്തുവച്ച് തിരുവമ്പാടി സ്വദേശിയെ ആക്രമിച്ച് 8500 രൂപയും ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എടിഎം കാർഡ് എന്നിവ അടങ്ങിയ പഴ്‌സും കവരുകയായിരുന്നു.


സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തി അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.പ്രതികൾക്കെതിരെ കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കസബ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ആഷിസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർമാരായ പി. സജേഷ് കുമാർ, രാജീവ് കുമാർ, സിവിൽ പൊലീസ് ഓഫിസർ രതീഷ്, ടൗൺ അസി. കമ്മിഷണറുടെകീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments