LATEST

6/recent/ticker-posts

Header Ads Widget

നായക സ്ഥാനത്തുനിന്ന് സൂര്യകുമാര്‍ പുറത്തേക്ക്

 



ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനത്തുനിന്നു സൂര്യകുമാര്‍ യാദവിനെ നീക്കുമെന്ന് ഉറപ്പായി. ബിസിസിഐ വൃത്തങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് തന്നെ ഉന്നതാധികാര സമിതിയെ അറിയിക്കും. സൂര്യയെ മാറ്റുന്ന കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിയും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ഒരേ നിലപാടിലാണോ എന്ന കാര്യം ബിസിസിഐ സെക്രട്ടറി ദേവാജിത് സക്കിയ സമിതിയെ അറിയിക്കും.


നായകസ്ഥാനത്തുനിന്ന് മാറ്റിയാല്‍, കഴിഞ്ഞ 18 മാസത്തോളമായി ഫോമിലല്ലാത്ത സൂര്യകുമാര്‍ യാദവ് കളിക്കാരനായി മാത്രം ടീമിലുണ്ടാകാന്‍ സാധ്യതയില്ല. ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍, മധ്യനിര ബാറ്റര്‍ തിലക് വര്‍മ എന്നിവരിലൊരാളെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്കു പരിഗണിക്കുകയെന്നാണ് വിവരം. എന്നാല്‍ സഞ്ജു സാംസണിനെ ക്യാപ്റ്റനാക്കണമെന്നാണ് കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യം. എന്നാല്‍ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് മറ്റുള്ളവര്‍ എതിര്‍ക്കുന്നത്.


'സൂര്യയെ നായകസ്ഥാനത്തുനിന്ന് മാറ്റാന്‍ ഒരുങ്ങുകയാണ്. ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമോ എന്ന് അറിയാന്‍ ഐപിഎല്‍ കഴിയുന്നതുവരെ കാത്തിരിക്കാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നത്. അദ്ദേഹം റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുക മാത്രമല്ല, പൂര്‍ണമായും ഫോം ഔട്ടാണ്. ഇത് വ്യക്തമായ സ്ഥിതിയില്‍ കടുത്ത തീരുമാനമെടുക്കേണ്ടതുണ്ട്. സെലക്ടര്‍മാര്‍ അദ്ദേഹത്തെ സാധ്യതാ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണ്, ഒപ്പം സൂര്യ ഇനി തങ്ങളുടെ പദ്ധതികളില്‍ ഇല്ലെന്ന സൂചനയും നല്‍കിയിട്ടുണ്ട്..'- ബിസിസിഐ അംഗം പിടിഐയോടു പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Post a Comment

0 Comments