LATEST

6/recent/ticker-posts

Header Ads Widget

പുകയൂർ പാലിയേറ്റീവിന് സ്വന്തം കെട്ടിടം

 


എ ആർ നഗർ | വർഷങ്ങളായി പാലിയേറ്റീവ് പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന പുകയൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നു. ഈ മാസം 13 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി തർക്കല്ലിടൽ നിർവ്വഹിക്കും. സാമൂഹ്യ -കാരുണ്യ -രാഷ്ട്രീയ-പൊതു രംഗത്തെ പ്രമുഖർ പങ്കെടുക്കും.


നാട്ടുകാരുടെ ചെറുതും വലുതുമായ സാമ്പത്തിക സഹായത്തോടെയാണ് ആധുനിക സൗകര്യത്തോട് കൂടിയ കെട്ടിടം ഒരുങ്ങുന്നത്. 

ഒരു വർഷം മുൻപ് കെട്ടിടം നിർമ്മിക്കാനുള്ള ഭൂമി വാങ്ങി രജിസ്റ്റർ ചെയ്തിരുന്നു. കെട്ടിടം നിർമാണം വേഗത്തിൽ പൂർത്തികരിക്കാൻ എല്ലാവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ ഉണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. തർക്കല്ലിടൽ കർമ്മത്തിലേക്ക് എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.


വിപുലമായ സഘാടക സമിതി യോഗം 07-06-2026 ഞായർ വൈകുന്നേരം 7 മണിക്ക് അറക്കൽ പുറായയിൽ വെച്ച് നടക്കുന്നതാണ്.  


കെ കെ മുസ്തഫ അധ്യക്ഷം വഹിച്ചു. പി പി അബ്ദുസമദ്, കമ്മു മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments