LATEST

6/recent/ticker-posts

Header Ads Widget

ഫോൺ കോളിലൂടെ ബാങ്ക് അക്കൗണ്ടിലെ മൂന്നു ലക്ഷം രൂപ കവർന്നു

 


കൊച്ചി: ഡൽഹിയിൽ കാർ വാങ്ങാൻ പോവുകയായിരുന്ന മലയാളിയുടെ ബാങ്ക് അക്കൗണ്ടിലെ പണം ഒരു ഫോൺകോളിലൂടെ ചോർത്തി. ഫോൺ ഹാക്ക് ചെയ്‌ത്‌ നടത്തിയ തട്ടിപ്പ് അന്വേഷിച്ച് കണ്ടെത്താനാവില്ലെന്ന് പോലീസ്.


ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്തതിന് പിന്നാലെ മരട് സ്വദേശി മാർട്ടിൻ മാന്വലിന് മൂന്ന് ലക്ഷം രൂപ നഷ്‌ടമായത്‌. വായ്‌പയെടുത്ത പണംകൊണ്ട് ഇന്നോവ കാർ വാങ്ങാനായി ഡൽഹിയിലേക്ക് പോകുമ്പോഴായിരുന്നു സൈബർ തട്ടിപ്പ്. സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.


ഡൽഹിയിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ ഉറങ്ങുമ്പോഴാണ് കോൾ വന്നത്. കോൾ എടുത്തപ്പോൾ സംസാരമൊന്നും ഉണ്ടായിരുന്നില്ല. കോൾ കട്ട് ചെയ്ത ശേഷം ഒരു ഒ ടി പി വന്നു. 1,26,000 രൂപയാണ് ആദ്യം പോയത്. തുടർന്നു 65,000 പോയി. ശേഷം 25,000 രൂപ വീതം രണ്ട് തവണയും 5016 രൂപ വീതം 10 തവണയും നഷ്ടമായി.


പണം സ്പ്ലിറ്റ് ചെയ്‌തു ഉപയോഗിച്ചതായാണ് പരിശോധനയിൽ കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ രീതിവെച്ച് കുറ്റവാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നാണ് പോലീസ് പറയുന്നത്. ഫോൺകോളിലൂടെ എങ്ങനെയാണ് ബാങ്ക് അക്കൗണ്ടിലെ പണം ചോർത്തിയതെന്നു കണ്ടെത്താനായിട്ടില്ലെന്ന് മാർട്ടിൻ പറഞ്ഞു.

Post a Comment

0 Comments