LATEST

6/recent/ticker-posts

Header Ads Widget

വാക്ക് പാലിച്ച് മുഖ്യമന്ത്രി വിജയ്; തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ലറ്റുകൾ അടച്ചുപൂട്ടി

 


ചെന്നൈ: തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ലറ്റുകൾ അടച്ചുപൂട്ടി. മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നിർദേശപ്രകാരമാണ് സംസ്ഥാനത്തുട നീളമുള്ള മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടിയത്. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപൂട്ടിയത്. അധികാരത്തിലേറിയതിന് പിന്നാലെ ഇത്തരം മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.


2026 ജൂൺ മൂന്നിന് 610 കടകൾ അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ ദിവസം 107 എണ്ണം കൂടി അടച്ചതായി എക്സൈസ് മന്ത്രി കെ. വിഗ്നേഷ് അറിയിച്ചു. ഇതോടെയാണ് ആകെ അടച്ചുപൂട്ടി മധ്യശാലകളുടെ എണ്ണം 717 ആയത്. മധുര മേഖലയിലാണ് ഏറ്റവും കൂടുതൽ കടകൾ അടച്ചുപൂട്ടിയത്. 290 എണ്ണമാണ് മധുരയിൽ പൂട്ടിയത്. കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി.


പൂട്ടിയവയിൽ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് ഔട്ലട്ടുകളിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സംസ്ഥാനത്ത് ഇനി 4048 ടാസ്‌മാക് ഔട്ലറ്റുകൾ പ്രവർത്തിക്കുന്നത്.

Post a Comment

0 Comments