LATEST

6/recent/ticker-posts

Header Ads Widget

കോടികളുടെ കടം, എന്നിട്ട് 6000 കോടി ബാക്കിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു’; കണക്കുനിരത്തി സതീശൻ


തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പടിയിറങ്ങുമ്പോൾ 6000 കോടിയോളം രൂപ ബാക്കിയുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകശാവാദത്തെ കണക്കുകൾ നിരത്തി നേരിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ധവളപത്രം സമർപ്പിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പട്ടിക ജാതി-പട്ടികവർഗ വിദ്യാർഥികൾക്കടക്കം നൽകാനുള്ള കോടികൾ നൽകാതെ 6000 കോടി രൂപ ബാക്കിവെച്ചെന്ന് ഒരു കഥയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് സതീശൻ പറഞ്ഞു. 6000 കോടി രൂപയുണ്ടെന്ന വാദം തെറ്റാണെന്നും എൽഡിഎഫ് സർക്കാർ പിടിയിറങ്ങുമ്പോൾ 2212 കോടി രൂപ മാത്രമാണ് ബാക്കിയെന്നും കണക്കുകൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.


ആളുകളെ കബളിപ്പിക്കുകയാണ് എൽഡിഎഫ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. '6000 കോടിരൂപ ട്രഷറിയിൽ ബാക്കിവെച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർ പ്രചാരണം നടത്തുന്നത്. ട്രഷറിയിൽ പലരീതിയിൽ പണം വരും. ഇവർ പടിയിറങ്ങുന്ന മെയ് 16-ന് രണ്ടായിരം കോടി രൂപ മാത്രമേ ട്രഷറിയിൽ ഉള്ളൂ. അതിന് ശേഷം ഗ്രാൻഡുകളും മറ്റുമായി പണം വന്നിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്', സതീശൻ പറഞ്ഞു.


മുഖ്യമന്ത്രി സഭയിൽ ഒരു ഉദാഹരണവും ചൂണ്ടിക്കാട്ടി. നിയമസഭയിലെ ഒരു ജീനക്കാരന് ശന്പളം 50,000 രൂപയുണ്ടെന്ന് സങ്കൽപ്പിക്കുക. അയാൾക്ക് ശമ്പളം ലഭിച്ചു. അയാൾ പലചരക്ക് കടയിലും പാലിനും പത്രത്തിനും ഒക്കെയായി ഒരുപാട് പണം കൊടുക്കാനുണ്ട്. എന്നാൽ, ഇയാൾ ഇവർക്കൊന്നും പണംകൊടുക്കാതെ എന്റെ കൈയിൽ 50000 രൂപ ബാക്കിയുണ്ടെന്ന് പറഞ്ഞ് നടക്കുകയാണ്. കടക്കാർ വാതിൽക്കൽ വന്നുനിൽക്കുമ്പോൾ വാതിലടച്ചിട്ട് എന്റെ കൈയിൽ പണമുണ്ടെന്ന് പറയുന്നു. ഇതാണ് അവസ്ഥയെന്നും സതീശൻ പറഞ്ഞു.

Post a Comment

0 Comments