*എ.ആർ.നഗർ* | ലോകകപ്പ് ഫുട്ബോളിന്റെ വരവറിയിച്ച് ബന്ധപ്പെട്ട് പുകയൂർ ജി.എൽ.പി സ്കൂളിൽ വർണാഭമായ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ലോക കപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെ ദേശീയ പതാകകൾ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു.
ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്ന കൊടികളുമായി കുട്ടികൾ അണിനിരന്നത് പരിപാടിക്ക് പ്രത്യേക ഭംഗി പകർന്നു.
കൂടാതെ, ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്ത ടീമുകൾ വിജയിച്ചെത്തുന്ന കാഴ്ചയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വിദ്യാർത്ഥികൾ ചേർന്ന് വലിയ ട്രിയോണ്ട ഫുട്ബോൾ മാതൃകയും ഒരുക്കി. ഫുട്ബോളിനോടുള്ള കുട്ടികളുടെ താൽപര്യവും ലോകകപ്പ് ആവേശവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി എച്ച്.എം ഇൻചാർജ് ഇ.രാധിക ഉദ്ഘാടനം ചെയ്തു.അധ്യാപകരായ കെ.സദഖത്തുള്ള , പി.ഷഹന,കെ.രജിത,കെ.ശ്രീഷ്മ,കെ.ഷഹന,എ.പി നൂർജഹാൻ ,കെ.റജില,സി.ശാരി,സി.ജിഷ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും മികച്ച അവതരണവും പരിപാടിയെ ശ്രദ്ധേയമാക്കി. ലോകകപ്പിന്റെ സന്ദേശവും രാജ്യങ്ങളുടെ വൈവിധ്യവും കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഈ പരിപാടി സഹായകമായി.
#FIFAWorldCup2026 #arnagar #malappuram



0 Comments