LATEST

6/recent/ticker-posts

Header Ads Widget

ന്യൂസ് ക്ലിക്കിനെതിരായ കേസിൽ ഇഡിക്ക് തിരിച്ചടി; കേസ് റദ്ദാക്കി

 



ന്യൂഡൽഹി: വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരായ വിദേശ ഫണ്ട് ആരോപണ കേസിൽ ഇഡിക്ക് തിരിച്ചടി. ന്യൂസ് ക്ലിക്കിനെതിരായ ഇഡിയുടെ കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഡൽഹി ഹൈക്കോടതിയുടെ എഫ്ഐആറും കോടതി റദ്ദാക്കി. സ്വതന്ത്രവും നിഷ്‌പക്ഷവുമായ മാധ്യമപ്രവർത്തനത്തിന് നേരെയുള്ള അധികാര ദുർവിനിയോഗമാണെന്നും കോടതി പറഞ്ഞു.

ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്തയ്ക്കെ‌തിരായ ഇഡി കേസും കോടതി റദ്ദാക്കി. മൂന്ന് ചൈനീസ് സ്ഥാപനങ്ങളിൽ നിന്ന് 115 കോടി രൂപ ന്യൂസ് ക്ലിക് സ്വീകരിച്ചുവെന്നായിരുന്നു ഇഡി ആരോപണം. എന്നാൽ മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.


എഫ്ഐആറിൽ പറയുന്ന എല്ലാ ആരോപണങ്ങളും അംഗീകരിച്ചാൽ തന്നെയും, അതിനെ സാധൂകരിക്കുന്ന ഐപിസിയുടെ സെക്ഷൻ 406, 420 എന്നിവ തെളിയിക്കാൻ ഇഡിക്ക് കഴിഞ്ഞില്ലെന്നും ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണ പറഞ്ഞു. നിയമത്തിന്റെ ദുരുപയോഗമാണ് ഇവിടെ കണ്ടതെന്ന് വ്യക്തമാക്കിയ കോടതി കേസ് റദ്ദാക്കുകയായിരുന്നു.

Post a Comment

0 Comments