LATEST

6/recent/ticker-posts

Header Ads Widget

ദേശീയപാത തലപ്പാറയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം: ഇരുപതുകാരൻ മരണപ്പെട്ടു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

 


​തലപ്പാറ: ദേശീയപാതയിൽ തലപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വളഞ്ചേരി പാണ്ടികശാല സ്വദേശി മുഹമ്മദ്‌ സലാം (20) ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന പാണ്ടികശാല സ്വദേശി തന്നെയായ മുഹമ്മദ്‌ മുസമ്മിൽ (20) എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.

​ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലേക്ക്  ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പരിസരത്തുണ്ടായിരുന്നവരും രക്ഷാപ്രവർത്തകരും ചേർന്ന് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ്‌ സലാമിന്റെ ജീവൻ രക്ഷിക്കാനായില്ല.

​പ്രാഥമിക ചികിത്സയ്ക്ക് ശേഷം, ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ മുസമ്മിലിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രദേശം കേന്ദ്രീകരിച്ച് തിരൂരങ്ങാടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.


#accident #nh66 #thalappara #malappuram #BreakingNews

Post a Comment

0 Comments