ഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയെ(സിജെപി) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി ഹരിയാന സ്വദേശി. യുവ അഭിഭാഷകൻ സുധിർ ജഖർ ആണ് അപേക്ഷ നൽകിയത്. പാർട്ടി കൺവീനറായി സ്വന്തം പേര് നൽകിയാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഔദ്യോഗിക അപേക്ഷ തള്ളി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്തെത്തി. സിജെപിക്ക് രാഷ്ട്രീയ രൂപം വേണമെന്നും വിദേശത്തുള്ള അഭിജിത്തിനെ പറ്റി ആർക്കും അറിയില്ലെന്നും അപേക്ഷ നൽകിയ അഭിഭാഷകൻ പ്രതികരിച്ചു.
യുവജനങ്ങൾ അവരുടെ ആശങ്കകൾ അറിയിച്ച് മുന്നോട്ട് വരുമ്പോൾ സിജെപി ഒരു രാഷ്ട്രീയ സംഘടനയായി മാറണമെന്ന് പറഞ്ഞാണ് യുവാവ് അപേക്ഷ നൽകിയത്. ചെറുപ്പം മുതൽ വിദ്യാർത്ഥി നേതാവായിരുന്നു താനെന്നും കർഷക നിയമം റദ്ദാക്കുന്നതിനായി പോരാടിയ പ്രവർത്തി പരിചയവും ചൂണ്ടിക്കാട്ടിയ യുവാവ്, സിജെപിയുടെ കൺവീനർ സ്ഥാനത്ത് ഇരിക്കാൻ താൻ യോഗ്യനാണെന്നും അവകാശപ്പെട്ടു.



0 Comments