LATEST

6/recent/ticker-posts

Header Ads Widget

കേരളത്തെ അഴിമതി വിമുക്തമാക്കാന്‍ പ്രോജക്‌ട് സീറോ പദ്ധതി: ആഭ്യന്തര മന്ത്രി



ജനങ്ങളുടെ സഹായത്തോടെ കേരളത്തെ പരിപൂര്ണമായി അഴിമതിരഹിത സംസ്ഥാനമായി മാറ്റാനായി 'പ്രോജക്‌ട് സീറോ' പദ്ധതി നടാപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.''അഴിമതിയില്ലാതെ ജനങ്ങള്ക്ക് സേവനം ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കും. ഇപ്പോള് പല ഓഫിസുകളിലും സര്ട്ടിഫിക്കറ്റ് ലഭിക്കാന് പോലും കൈക്കൂലി നല്കേണ്ടിവരുന്നുണ്ട്. ഇതു കര്ശനമായി തടയും. അഴിമതി നടക്കുന്നതറിഞ്ഞാല് ജനങ്ങള് വിജിലന്സ് വകുപ്പിനെ അറിയിക്കണം. വിവരം നല്കുന്നവരെക്കുറിച്ചുള്ള കാര്യങ്ങള് രഹസ്യമാക്കി വയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.


ഇത് ഒരു വിപ്ലവമായിരിക്കും. കേരളത്തെ പൂര്ണമായി അഴിമതിവിമുക്തമാക്കുകയാണ് പ്രോജക്‌ട് സീറോ പദ്ധതിയുടെ ലക്ഷ്യം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതേവിടില്ല. ശക്തമായ നിരീക്ഷണമാകും ഉണ്ടാകുക. ഇപ്പോള് സൈബര് കുറ്റകൃത്യങ്ങളും ഡിജിറ്റല് അഴിമതിയും വ്യാപകമാണ്. അത്തരം കേന്ദ്രങ്ങള് കണ്ടെത്തി അതു തടയാന് ശക്തമായ നടപടി സ്വീകരിക്കും. 1969ലെ വിജിന്ലസ് മാനുവല് എത്രയും പെട്ടെന്നു കാലോചിതമായി പരിഷ്കരിക്കും'' - രമേശ് ചെന്നിത്തല പറഞ്ഞു.


ആലപ്പുഴയിലെ രക്ഷാപ്രവര്ത്തനം സംബന്ധിച്ച്‌ എസ്.ഐ.ടിയുടെ റിപ്പോര്ട്ട് ഡി.ജി.പിക്ക് കിട്ടിയെന്നം അദ്ദേഹം റിപ്പോര്ട്ട് പരിശോധിച്ചു നടപടി എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


Post a Comment

0 Comments