LATEST

6/recent/ticker-posts

Header Ads Widget

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്; ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി




കൽപറ്റ: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യ മാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നിലവിൽ കേസിൽ പ്രതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൽപ്പറ്റ സെഷൻസ് കോടതിയുടെ നടപടി. പ്രതി ചേർക്കുകയാണെങ്കിൽ നോട്ടീസ് നൽകിയ ശേഷം മാത്രം അറസ്റ്റിലേക്ക് കടന്നാൽ മതിയെന്ന് കോടതി നിർദേശിച്ചു.

ആന്റോ അഗസ്റ്റിൻ്റെ വാഴവറ്റയിലുള്ള വീട്ടിൽനിന്ന് അനധികൃത മദ്യം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചത്. ഈ വീട് തന്റെ പേരിലല്ലെന്നും ലില്ലി ജോസ് എന്നയാളുടെ പേരിലാണെന്നും വിചാരണക്കോടതിയിലും ഹൈക്കോടതിയിലും മുൻപ് ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. ബാങ്ക് ജപ്തി നടപടികൾക്ക് ശേഷമാണ് വീട് അവർക്ക് നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കേസന്വേഷണത്തിന്റെ ഭാഗമായി ലില്ലി ജോസിന്റെ മൊഴിയെടുക്കാനാണ് എക്സൈസ് സംഘം ആദ്യം തീരുമാനിച്ചത്. മൊഴിയെടുക്കുന്നതിനായി ഉദ്യോഗസ്ഥർ പലതവണ ഇവരുടെ വീട്ടിൽ എത്തിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ലില്ലി ജോസ് മുൻകൂർ ജാമ്യത്തിന് അപേക്ഷനൽകി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.

Post a Comment

0 Comments