ന്യൂഡൽഹി: ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുമായി പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. ജനപ്രിയ പ്രീപേഡ് റീചാർജ് പ്ലാനായ 2399 രൂപയുടെ പ്ലാനിലാണ് കമ്പനി 15 ദിവസത്തെ അധിക വാലിഡിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
സാധാരണയായി 365 ദിവസം വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനിൽ, പുതിയ ഓഫർ അനുസരിച്ച് ആകെ 380 ദിവസത്തെ സേവനം ലഭ്യമാകും. ഒരു വർഷത്തിലേറെ നീളുന്ന ദീർഘകാല പ്ലാനുകൾ തിരയുന്നവർക്ക് മികച്ച അവസരമാണ് ഓഫറിലൂടെ ബിഎസ്എൻഎൽ നൽകുന്നത്.
വാലിഡിറ്റി കാലയളവ് വർധിച്ചതോടെ ലഭിക്കുന്ന ആകെ ഡാറ്റ 730GB-യിൽ നിന്ന് 760GB ആയി ഉയർന്നു (30GB അധിക ഡാറ്റ).ഇന്ത്യയിലെ ഏത് നെറ്റ‌്വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ. പ്രതിദിനം 100 എസ്എംഎസ് അതായത് 380 ദിവസത്തേക്ക് ആകെ 38,000 എസ്എംഎസുകൾ തുടങ്ങിയവയാണ് മറ്റു ഓഫറുകൾ.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സ്' (X) വഴിയാണ് ബിഎസ്എൻഎൽ ഈ ഓഫർ ഔദ്യോഗികമായി അറിയിച്ചത്. ഒക്ടോബർ 15 വരെ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഈ 15 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കൂ. അതിന് ശേഷമാണെങ്കിൽ പ്ലാൻ പഴയപടി 365 ദിവസത്തെ വാലിഡിറ്റിയിലേക്ക് തിരികെ പോകും.
ബിഎസ്എൻഎൽ വെബ്സൈറ്റ്, സെൽഫ് കെയർ ആപ്പ്, അല്ലെങ്കിൽ തൊട്ടടുത്തുള്ള ബിഎസ്എൻഎൽ റീചാർജ് കേന്ദ്രങ്ങൾ വഴി ഉപഭോക്താക്കൾക്ക് ഈ ഓഫർ ഉപയോഗപ്പെടുത്താം.



0 Comments