LATEST

6/recent/ticker-posts

Header Ads Widget

'ചിക്കൻ റോൾ' കഴിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പ്രചാരണം; ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം




ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ സമരത്തിൽ നിന്നുമുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും പങ്കെടുത്തത്. സമരം ഡൽഹി പൊലീസ് തടഞ്ഞെങ്കിലും എട്ടു മണിക്കൂറോളം ആകാശവാണി ഭവനിൽ രാഹുൽ ധർണയിൽ ഇരുന്നിരുന്നു. ഈ സമയം കഴിച്ച ഭക്ഷണത്തിന്റെറെ പേരിലാണ് വിദ്വേഷ പ്രചാരണം നടക്കുന്നത്.

വോട്ടർ പട്ടികയിലെ പ്രത്യേക പരിശോധനക്കും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ആകാശവാണി ഭവന് മുന്നിൽ 'ജനാധിപത്യ സംരക്ഷണ മാർച്ച്' നടത്തുന്നതിനിടയിലാണ് ഈ സംഭവം. രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധി വദക്കുമൊപ്പം നിരവധി ഇന്ത്യ മുന്നണി എം.പിമാരും ഈ പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. നീണ്ട അഞ്ച് മണിക്കൂറിലധികം സമരം നീണ്ടുനിന്നപ്പോൾ അടുത്തുള്ള കടയിൽ നിന്നും വരുത്തിയ ചിക്കൻ റോൾ രാഹുൽ ഗാന്ധിയും സഹപ്രവർത്തകരും കഴിക്കുകയായിരുന്നു എന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ ഹിന്ദു ആചാരപ്രകാരം വിശുദ്ധ മാസമായമെന്ന് കണക്കാക്കപെടുന്ന കാലത്ത്, പ്രത്യേകിച്ച് ചൊവ്വാഴ്ച ദിവസം രാഹുൽ ഗാന്ധി പരസ്യമായി മാംസാഹാരം കഴിച്ചത് വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ഭക്ഷണശീലങ്ങൾ തികച്ചും വ്യക്തിപരമായ കാര്യമാണെന്നും ഇത്തരം വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നും മറ്റൊരു വിഭാഗം പറയുന്നു.

Post a Comment

0 Comments