LATEST

6/recent/ticker-posts

Header Ads Widget

കീഴ്ശ്ശേരി ഓട്ടോ ഡ്രൈവറുടെ മരണം; ഫോണും ലാപ്ടോപ്പും കസ്റ്റഡിയിൽ

 



മലപ്പുറം: മലപ്പുറം കീഴ്ശേരിയിൽ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.


ഷൗക്കത്തിന്റെ മൊബൈൽ ഫോൺ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് കുടുംബത്തിന് തിരിച്ചുനൽകിയിരുന്നു. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാത്തതിൽ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും പൊലീസിനെതിരെ രംഗത്ത് വരികയും ചെയ്തു.


കുടുംബത്തിന്റെ പരാതിയും മാധ്യമവാർത്തകളും വന്നതിന് തൊട്ടുപിന്നാലെയാണ് ലാപ്ടോപ്പും ഫോണും വീണ്ടും കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായത്. ഡിജിറ്റൽ ഉപകരണങ്ങളിലെ വിവരങ്ങൾ ശാസ്ത്രീയമായി വീണ്ടെടുക്കുന്നതിലൂടെ കേസ് അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments