തൃശൂർ: തൃശൂർ തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. വേലിയത്ത് കുമാരൻ (72) ആണ് മരിച്ചത്. പ്രതിയായ മകൻ പ്രജിഷ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
കനോലി പുഴയിൽ ചൂണ്ടയിടാൻ പോയി തിരിച്ചു വരുന്നതിനിടെയാണ് കുമാരന് വെട്ടേറ്റത്. പുറകിലൂടെ വന്ന മകൻ കുമാരന്റെ കഴുത്തിന് പുറകിൽ വെട്ടുക്കത്തിക്കൊണ്ട് വെട്ടുകയായിരുന്നു. നിലവിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.



0 Comments