തിരൂരങ്ങാടി : കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് കോട്ടുപാലക്കാട് സ്വദേശിയും ചെമ്മാട്ടെ ചുമട്ടുതൊഴിലാളിയുമായ കുന്നത്ത്തേരി മുസ്തഫ (60) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. ചാത്തപ്പടിയിൽ വെച്ച് മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ, പൈപ്പിടാനായി കീറിയ റോഡിലെ കുഴിയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
റോഡുകളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പൈപ്പിടാൻ കുഴിയെടുക്കുന്നതിനെതിരെ നാട്ടുകാരിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.



0 Comments