LATEST

6/recent/ticker-posts

Header Ads Widget

പതിനൊന്നും പതിമൂന്നും വയസുള്ള സഹോദരിമാരെ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 20 വര്‍ഷം വീതം കഠിനതടവ്

 



മഞ്ചേരി | പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്‌ മഞ്ചേരി പോക്സോ കോടതി. രണ്ട് കേസുകളിലായി 20 വർഷം വീതം കഠിനതടവും 45,000 രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

11ഉം 12ഉം വയസുള്ള സഹോദരിമാരെയാണ് പ്രതി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2023 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.

കുട്ടികളുടെ പിതാവ് ഏകദേശം എട്ട് വർഷം മുൻപ് ഇവരെ ഉപേക്ഷിച്ച്‌ പോയിരുന്നു. തുടർന്ന് കുട്ടികളുടെ അമ്മയുമായി ബന്ധം സ്ഥാപിച്ച പ്രതി രണ്ടാനച്ഛനായി കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു.

കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്‌ക്കുമായി ഒപ്പം നിന്നിരിക്കേണ്ട വ്യക്തി തന്നെ വിശ്വാസം ദുരുപയോഗം ചെയ്ത് പീഡിപ്പിച്ച സംഭവമാണ് കേസിനാധാരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ച ശേഷമാണ് മഞ്ചേരി പോക്സോ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

#POCSOCase #manjeri #malappuram

Post a Comment

0 Comments