ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂര്‍ കുതിരാടം സ്വദേശി ബാസില്‍ (23) മരിച്ചത്. അഗ്‌നിരക്ഷാസേനയിലെ സ്‌ക്യൂബ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് തോണി മറിഞ്ഞത്. ബാസിലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു.



0 Comments