എ.ആർ നഗർ ജി. യു .പി സ്കൂളിൽ ജെ ആർ. സി യൂണിറ്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ,പി.ടി.എ പ്രതിനിധികൾ, അധ്യാപകർ കേഡറ്റുകൾക്ക് സ്കാർഫ് അണിയിച്ചു. വാർഡ് മെമ്പർ പി.കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആബിദ് പാക്കട സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഷക്കീറലി അരീക്കൻ, അധ്യാപകരായ കെ മുഹമ്മദ് സഈദ് ,
പി. അബ്ദുൽ കരീം കെ.ടി സുനീഷ, പി.റാബിയ മഹറൂസ്, പി.രേഷ്മ, കെ.ജെ മരിയ ജുവൽ,ജസീന കുന്നേക്കാടൻ, നാജിയ,രമ്യ, സുരേഷ് മാടായി എന്നിവർ നേതൃത്വം നൽകി.



0 Comments