മെസിയുടെ കേരള സന്ദർശന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ എം ഷാജി. തട്ടിപ്പ് നടന്നു, ആളുകളെ ഫൂൾ ആക്കുന്ന പരിപാടിയാണ് ഇതിന് പിന്നിൽ നടന്നത്. കായികപ്രേമികളുടെ ഇഷ്ടത്തെ മുതലാക്കുന്ന പരിപാടിയാണ്. കായിക പ്രേമത്തെ അഴിമതിക്ക് വേണ്ടി ഉപയോഗിച്ചു. സർക്കാരിനെ മുന്നിൽ നിർത്തി കുറെ ആളുകൾ കളിക്കുന്നതിന് പിന്നിൽ ഉത്തരവാദിത്തമില്ല എന്ന് മുൻ മന്ത്രിക്ക് പറയാൻ കഴിയില്ലല്ലോ.
മുൻ സർക്കാരാണ് ഉത്തരവാദി. ആളുകൾ നമ്മളെ പറ്റിക്കാൻ വരും: അതിനുള്ള സംവിധാനം അവരുടെ കയ്യിൽ ഉണ്ടാവും: അതിനുള്ള തരികിടകൾ അവർ പഠിച്ചു വെച്ചിട്ടുണ്ടാകും. അവരുടെ മുമ്പിൽ വീഴാതിരിക്കാനുള്ള കപ്പാസിറ്റി സർക്കാരിന് ഉണ്ടാവണമെന്നും മന്ത്രി കെ എം ഷാജി വ്യക്തമാക്കി.
#KmShaji #lionelmessi #messifanskerala



0 Comments