LATEST

6/recent/ticker-posts

Header Ads Widget

‘ഒരു ചില്ലിക്കാശ്‌ സർക്കാരിന്‌ നഷ്‌ടമുണ്ടായിട്ടില്ല, അർജന്റീനക്കായി ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ച്’; മുൻമന്ത്രി വി അബ്ദുറഹിമാൻ

 


അർജന്റീനക്കായി ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ. ഒരു ചില്ലിക്കാശ്‌ പോലും സംസ്ഥാന സർക്കാരിന്‌ നഷ്‌ടമുണ്ടായിട്ടില്ല. മത്സരം നടത്താൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനും (AFA) സ്‌പോൺസറും തമ്മിലാണ്‌ കരാറൊപ്പിട്ടത്‌. കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്.


സ്‌പോൺസർക്ക്‌ പണമടയ്‌ക്കുന്നതിന്‌ റിസർവ്‌ ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. കലൂരിലെ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചുവെന്ന പ്രചാരണം ദുരുദ്ദേശപരവുമാണന്നും മന്ത്രി വി അബ്ദുറഹിമാൻ പ്രസ്താവനയിൽ പറഞ്ഞു.


പൊതുമേഖലാ ബാങ്ക്‌ വഴിയാണ്‌ സ്‌പോൺസർ എഎഫ്എക്ക് പണമടച്ചത്‌. കായിക വകുപ്പ്‌ സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾ ഇത്തരം അനുമതികൾ നൽകൂ. അതിനാൽ കായികവകുപ്പ്‌ ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.


അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിന്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച്‌ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും കലൂരിലെ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments