തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ വിഭജനത്തിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാൻ കേന്ദ്രത്തിന്റെ നീക്കം. നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള ചർച്ചകൾ നടക്കുന്ന് വരുന്നുണ്ട്.
നാഗർകോവിൽ, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകൾക്കൊപ്പം, നേമത്തിനും നാഗർകോവിലിനും ഇടയിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും തിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. തിരുവനന്തപുരം വിഭജിക്കാനുള്ള ചർച്ചകൾക്ക് പിന്നിൽ തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മർദ്ദമാണെന്നാണ് വിവരം. നാഗർകോവിൽ ഡിവിഷൻ രൂപീകരണത്തിലേക്ക് ഉടൻ റെയിൽവേ നീങ്ങുമെന്നാണ് സൂചന.
നാഗർകോവിൽ ജംഗ്ഷൻ, നേമം, കന്യകുമാരി റെയിൽവെ റ്റേഷനുകൾ തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റിയാൽ വലിയ തിരിച്ചടിയാകും കേരളം നേരിടേണ്ടി വരിക. വിഭജനം കേരളത്തിന്റെ റെയിൽവേ വികസന പദ്ധതികളെ തകർക്കും. വരുമാനത്തിലും വലിയ നഷ്ടമാണ് കേരളത്തിനെ കാത്തിരിക്കുന്നത്. പാലക്കാട് വിഭജനത്തിലും സമാന ആശങ്ക കേരളം അറിയിച്ചിരുന്നു. കന്യകുമാരി, നാഗർകോവിൽ എന്നീ സ്റ്റേഷനുകൾ തിരുവനന്തപുരം ഡിവിഷൻ്റെ പ്രധാന വരുമാന മാർഗമാണ്.



0 Comments