LATEST

6/recent/ticker-posts

Header Ads Widget

ഓണക്കാലത്ത് വിറ്റത് 771.29 കോടിയുടെ മദ്യം, 77 കോടിയുടെ വർധന; തിരുവോണ തലേന്ന് വിൽപന കുറഞ്ഞു.

 



തിരുവനന്തപുരം: തിരുവോണ തലേന്നായ ഉത്രാടനാളിൽ മാത്രം കേരളത്തിൽ വിറ്റത് 146.66 കോടിയുടെ മദ്യം. ബവ്കോ വഴി 126.31 കോടിയുടെ മദ്യവും കൺസ്യൂമർഫെഡിന്റെ മദ്യവിൽപനശാലകളിലൂടെ 20.35 കോടി രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടി രൂപയുടെ വർധനയുണ്ട്.കഴിഞ്ഞ തവണ ഇതേ എട്ടു ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. എന്നാൽ ഉത്രാടദിനത്തിലെ മാത്രം കണക്കെടുത്താൽ ബവ്കോ മദ്യവിൽപനയിലൽ 10 കോടിയിലേറെ രൂപയുടെ കുറവുണ്ട്. 2025ൽ ഉത്രാടദിനത്തിലെ ബവ്കോ മദ്യവിൽപന 137 കോടിയായിരുന്നു. കൺസ്യൂമർഫെഡ് വഴിയുള്ള വിൽപനയിലും ഉത്രാടനാളിൽ നേരിയ കുവുണ്ട്. തിരുവോണ ദിവസം മദ്യവിൽപനശാലകൾ അവധിയായിരുന്നു. കൺസ്യൂമർഫെഡിന്റെ 49 മദ്യവിൽപനശാലകളിൽ, 89 ലക്ഷത്തിലേറെ രൂപയുടെ കച്ചവടം നടന്ന കുന്നംകുളത്തെ ഷോപ്പാണ് വിൽപനയിൽ ഒന്നാമത്. 74 ലക്ഷത്തിലേറെ വീതം കച്ചവടം നടന്ന കൊടുങ്ങല്ലൂർ, അമ്പലപ്പുഴ ഷോപ്പുകളാണ് വിൽപന കണക്കിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പതിനഞ്ച് ഷോപ്പുകളിൽ ഉത്രാടനാളിൽ മാത്രം അൻപത് ലക്ഷത്തിലേറെ രൂപയുടെ വിൽപനയുണ്ടായി.

Post a Comment

0 Comments