കാഠ്മണ്ഡു :നേപ്പാളിന് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം അടിയന്തര സഹായമാണ് ഇന്ത്യ അയച്ചത്. 10 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് അയച്ചത്.
താൽക്കാലിക ഷെൽട്ടറുകളും പുതപ്പുകളും
ജീവൻരക്ഷാ മരുന്നുകളും അടക്കമുള്ള
അവശ്യവസ്തുക്കൾ അയച്ചിട്ടുണ്ട്.
രക്ഷാദൗത്യത്തിന് തയ്യാറായി
വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ
രംഗത്തുണ്ട്. സി-17, സി-130ജെ, സി-295
വിമാനങ്ങൾ വ്യോമസേന സജ്ജമാക്കി
നിർത്തിയിട്ടുണ്ട്.



0 Comments