LATEST

6/recent/ticker-posts

Header Ads Widget

Kerala Budget 2026: ഈ ബജറ്റ് മലപ്പുറം തൂക്കി

 



മലപ്പുറം ജില്ലയ്ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഏറെ വര്‍ഷമായി മലപ്പുറത്തുകാര്‍ കാത്തിരുന്ന സുപ്രധാന പദ്ധതികളാണ് യുഡിഎഫ് സര്‍ക്കാര്‍ ബജറ്റിലൂടെ നല്‍കാന്‍ പോകുന്നത്. കോഹിനൂര്‍ മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യത പഠനം നടത്തുന്നതാണ് ബജറ്റിലെ സുപ്രധാന ചുവടുവെപ്പ്.


മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കാന്‍ ബജറ്റില്‍ തീരുമാനിച്ചു. അഞ്ച് കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ പ്രാരംഭ ചെലവുകള്‍ക്കുമായാണ് തുക വകയിരുത്തിയത്. ഇതോടൊപ്പം തന്നെ മലപ്പുറത്ത് കാന്‍സര്‍ സെന്ററും സ്ഥാപിക്കുന്നതാണ്. കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ 10 കോടി രൂപ വകയിരുത്തി. നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി. പുതിയ ജില്ലകള്‍ രൂപീകരിക്കുമെന്നും വിഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.


എന്‍എച്ച് ഹൈവേ കോഹിനൂരില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ സാധ്യത പഠനം നടത്താനായി 1 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയില്‍ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.


പൊന്നാനി തീരദേശ സംരക്ഷണ ഭിത്തി നിര്‍മാണത്തിനായി 3 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി വിഡി സതീശന്‍ പറഞ്ഞു. ബാക്കി തുക നബാഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് സ്വീകരിക്കാനാണ് തീരുമാനം. പൊന്നാനി കേന്ദ്രമാക്കി തിണ്ടീസ്‌ കള്‍ച്ചറല്‍ ബിനാലെ സംഘടിപ്പിക്കും.


പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ഓരാടം പാലം-മാനത്ത്മംഗലം ബൈപാസ് റോഡ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

Post a Comment

0 Comments