LATEST

6/recent/ticker-posts

Header Ads Widget

പശ്ചിമേഷ്യ വീണ്ടും ഭീതിയിൽ; ആക്രമണങ്ങൾ കടുക്കുന്നു, വ്യോമാതിർത്തികൾ അടച്ച് മൂന്ന് രാജ്യങ്ങൾ

 



ദുബൈ: പശ്ചിമേഷ്യയെ കൂടുതൽ ഭീതിയിലാഴ്ത്തി വീണ്ടും മിസൈൽ ആക്രമണങ്ങൾ. ഇസ്‌റാഈലിനെതിരെ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുകയും പിന്നാലെ ഇസ്റാഈൽ തിരിച്ചടിക്കുകയും ചെയ്‌തതോടെ മേഖല വീണ്ടും യുദ്ധ ഭീതിയിലായി. മിസൈൽ ആക്രമണത്തെത്തുടർന്ന് വിവിധ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തി അടച്ചുപൂട്ടുകയും രാജ്യങ്ങളിലെ വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്‌തു. സമീപത്തെ മറ്റു രാജ്യങ്ങൾ സ്ഥിതിഗതികൾ സസൂക്ഷ്മ‌ം നിരീക്ഷിച്ചു വരികയാണ്.


ഇറാഖി വ്യോമാതിർത്തി 72 മണിക്കൂർ അടച്ചുപൂട്ടുകയും വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ വ്യോമഗതാഗതം നിർത്തിവയ്ക്കുകയും ചെയ്‌തതായി ഇറാഖി അധികൃതർ പ്രഖ്യാപിച്ചു. പിന്നാലെ സിറിയയും വ്യോമാതിർത്തി അടച്ചു പൂട്ടി. തെക്കൻ സിറിയയിലെ വ്യോമ ഇടനാഴികൾ 12 മണിക്കൂർ അടച്ചിടാൻ സിറിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വ്യോമാതിർത്തിയുടെ പടിഞ്ഞാറൻ ഭാഗം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി ഔദ്യോഗിക ഇറാനിയൻ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രാഈലി ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിനെതിരെ മിസൈലുകൾ വിക്ഷേപിച്ചതിന് ശേഷമാണ് ഈ നടപടികൾ.

Post a Comment

0 Comments