ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിൽ ഇടംനേടി മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദ് ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്ന ആദ്യ മലയാളി എന്ന റെക്കോർഡാണ് പത്തൊൻപതുകാരനായ തഹ്സിൻ സ്വന്തമാക്കിയത്.
ഖത്തർ സ്റ്റാർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ് ഈ യുവതാരം.
തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ ഫുട്ബോൾ താരവുമായ ജംഷിദിന്റെയും കണ്ണൂർ വളപട്ടണം സ്വദേശി ഷൈമയുടെയും മകനാണ് തഹ്സിൻ. ഖത്തറിലാണ് തഹ്സിൻ ജനിച്ചതും വളർന്നതും.



0 Comments